സോൾ : ദക്ഷിണ കൊറിയയിൽ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡിംഗിനിടെ നടന്ന വിമാനാപകടത്തിൽ 179 പേർ മരിച്ചെന്ന് റിപ്പോർട്ട്.181 പേർ വിമാനത്തിൽ ഉണ്ടായിരുന്നു . 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബാങ്കോക്കില്‍ നിന്ന്പുറപ്പെട്ട ജെജു എയര്‍ വിമാനമാണ് അപകടത്തിൽ പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം.ലാൻഡിങ്ങിനിടയിൽ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. ലാന്‍ഡിങ് ഗിയര്‍ തകരാറിലതിനെ തുടർന്ന് വിമാനം ക്രാഷ് ലാൻഡിംഗിന് ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.