Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊതു സ്ഥലത്ത്...

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ : മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്ന് പോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപമുള്ള നീർച്ചാൽ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറിൽ നിന്നും  10,000 രൂപ പിഴ ഈടാക്കാൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.

നഗരസഭയുടെ ബീച്ച് വാർഡിൽ ഇ എസ് ഐ വാടയ്ക്കൽ റോഡിന് കിഴക്ക് റെയിൽവേ ക്ലീനിങ് സ്റ്റേഷനു സമീപം ദിവസങ്ങൾ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അനധികൃതമായി നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്  എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്.

പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കാവുന്ന തരത്തിൽ നിയമലംഘനം നടന്നതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.  

ജോയിന്റ് ബി ഡി ഒ കെ ബി അജയകുമാർ,  മലിനീകരണ നിയന്ത്രണ ബോർഡ്
ഉദ്യോഗസ്ഥൻ അഖിൽ, ശുചിത്വ മിഷൻ പ്രതിനിധി ഹരിത കമൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ എസ് ഐവി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മിഷന്‍

ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത്...

സെറ്റ് അപേക്ഷ 25 വരെ നൽകാം

തിരുവനന്തപുരം:ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ...
- Advertisment -

Most Popular

- Advertisement -