തൃശ്ശൂർ : സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടർത്തുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ.അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ .കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു.ഹിന്ദു യുവാക്കളെ കൊലപ്പെടുത്തിയതിനെ പിന്തുണച്ച് ഫോട്ടോകളും വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ബംഗ്ലാദേശിലുള്ള അമ്മാവനുമായി ഫോൺ വഴിയും പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.






