Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്തെ ഭക്ഷ്യ...

സന്നിധാനത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ തുടങ്ങി

ശബരിമല : സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ  പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ  പരിശോധനകൾ നടത്തി.  ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം,  ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്  സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം  പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ  സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട  പരാതികൾ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. നമ്പർ: 18004256330.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രക്ഷാമാർഗമൊരുക്കും : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം .കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്....
- Advertisment -

Most Popular

- Advertisement -