മല്ലപ്പള്ളി : കോഴിക്കോട് ചേളന്നൂർ SN കോളേജിൽ ൽ വച്ച് നടക്കുന്ന സ്റ്റേറ്റ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ടീം തെരഞ്ഞെടുപ്പും ലഹരിക്കെതിരായുള്ള സൗഹൃദ മത്സരവും നടക്കുന്നു. ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ 8 മണിക്ക് മല്ലപ്പള്ളി ബസ്സ്റ്റാൻഡിനകത്തുള്ള പബ്ലിക് സ്റ്റേഡിയത്തിലെ ഹാൻഡ്ബാൾ കോർട്ടിൽ വച്ച് നടക്കുന്ന ടീം തിരഞ്ഞെടുപ്പും മത്സരവും പത്തനംതിട്ട ജില്ലാ ഹാൻഡ് ബോൾ ജനറൽ സെക്രട്ടറി കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്യും.
