ന്യൂയോർക് : ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്.2006 ഡിസംബറിലാണ് സുനിത വില്യംസ് ആദ്യമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. 2012 ലും 2024 ലും ബഹിരാകാശ നിലയത്തിലെത്തി.2024ൽ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതയ്ക്ക് പേടകത്തിന്റെ തകരാറുകൾ മൂലം ഒമ്പതു മാസത്തിലധികം നിലയത്തിൽ ചെലവിടേണ്ടതായി വന്നിരുന്നു.






