Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsഎയിംസ് ആലപ്പുഴയിൽ...

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്  സുരേഷ് ഗോപി എം പി

തൃശൂർ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്.

എയിംസിന് തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാൽ തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണ്. ഒരു ആവശ്യം എതിർക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധി താൻ കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി : രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാകും.ബിജെപിയുടെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതൃ പദവിയിലേക്കു രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും. നാളെ...

ആഗോള അയ്യപ്പ സംഗമം :  ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തും –  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് വേണ്ട ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ശബരിമലയിൽ  പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്...
- Advertisment -

Most Popular

- Advertisement -