പത്തനംതിട്ട : ജില്ലയിൽ കന്നുകാലികളിൽ ബ്രൂസെല്ലോസിസ് രോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.ഇത് പടരാതിരിക്കാൻ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി തുടങ്ങിയെന്നും അധികൃതർ പറഞ്ഞു.
ഓമല്ലൂർ പഞ്ചായത്തിൽ വാക്സിനേഷൻ ആരംഭിച്ചു. പശു കിടാങ്ങൾക്കും വാക്സിനേഷൻ നൽകണമെന്ന് അധികൃതർ നിർദേശിച്ചു. സൗജന്യമായാണ് വാക്സിനേഷൻ നൽകുന്നത്.
ക്ഷീര സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികൾക്കും വാക്സിൻ വിതരണം ചെയ്യും. ഇതിന് സമീപത്തെ മൃഗാശുപത്രികളെ സമീപിക്കാവുന്നതാണ്.
രോഗമുള്ള പശുക്കളെ വളർത്തുന്നവർക്കും പാൽ ഉപയോഗിക്കുന്നവർക്കും ബ്രൂസെല്ലോസിസ് രോഗം വരാൻ സാധ്യതയേറെയാണ്. കേരളത്തിൽ ഇതുവരെ 2 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു