തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ അടിസ്ഥാനത്തിൽ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ലഭ്യത കേരളത്തിൽ ഇല്ലാതാക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ട്രാഡാ ജോയിൻ ഡയറക്ടർ തോമസ് പി . ജോർജ് അധ്യക്ഷത വഹിച്ചു ഡോ. ജോസ് പാറക്കടവിൽ മുഖ്യപ്രഭാഷണം നടത്തി. അനാംസ് ഡയറക്ടർ ജോർജി എബ്രഹാം , ലിനോജ് ചാക്കോ, എ വി ജോർജ്, ജോൺ സാമുവൽ, അനു ഗോപാൽ എന്നിവർ പ്രസംഗിച്ചു.