Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീകുമാര ഗുരുദേവന്റെ...

ശ്രീകുമാര ഗുരുദേവന്റെ ജന്മദിന ഉത്സവം നാളെ സമാപിക്കും.

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടത്തിയ മഹിളാ സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.  ഫെബ്രുവരി 13 മുതൽ 19 വരെ ഒരാഴ്ച നീണ്ടു നിന്ന ഉത്സവം  നാളെ സമാപനം കുറിക്കും. ഉത്സവത്തിന്റെ ഭാഗമായി ജന്മംതൊഴൽ, ആത്മീയയോഗങ്ങൾ, ഭക്തിഘോഷയാത്ര, വിവിധ സമ്മേളനങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറി.

വിവിധ സമ്മേളനങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മന്ത്രിമാർ മത-സാമുദായിക- രാഷ്ട്രീയ- സാംസ്കാരിക നായകന്മാർ എന്നിവർ പങ്കെടുത്തു. നാളെ രാവിലെ ആറുമണിക്ക് വിശുദ്ധ സന്നിധാനങ്ങളിലെ ദീപാരാധനയ്ക്കുശേഷം ഹൈകൗൺസിൽ -ഗുരുകുലസമിതി സംയുക്ത യോഗം നടക്കും.

വൈകിട്ട് 5 മണിക്ക് സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയിറക്ക് കർമ്മം നിർവ്വഹിക്കും. ചടങ്ങിൽ ഗുരുകുല ശ്രേഷ്ഠൻ എം. ഭാസ്ക്കരൻ, സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ റ്റി. കെ അനീഷ്, കെ.ഡി സീത്കുമാർ, ട്രഷറാർ ആർ.ആർ വിശ്വകുമാർ,ജോയിന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ ഗുരുകുല സമിതി അംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ, മീഡിയാ കൺവീനർ സുരേഷ് മോഹൻ, വിഷ്വൽ മീഡിയ ഇൻചാർജ് ശാരുദാസ് എന്നിവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി...

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...
- Advertisment -

Most Popular

- Advertisement -