മലപ്പുറം: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പുറത്ത് വിശ്രമിക്കുന്നതിനിടെ കെഎസ്ആർടി
ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ബത്തേരി ഡിപ്പോയിലെ ഡ്രൈവർ ബസ് മാറി എടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോർഡ് വെക്കാതെ പോയതാണ് സംഭവം പെട്ടെന്ന് ബസ് തിരിച്ചറിയാതിരിക്കാൻ കാരണമായത്. വൈകിട്ട് മൂന്നരയോടെ കെഎസ്ആർടിസി ബസ് മുള്ളൻകൊല്ലി വഴി പോയതായി കണ്ടെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. അതും തിരച്ചിലിന് നിർണായകമായി. പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ്സാണ് വഴിമാറി സഞ്ചരിച്ചത്.






