Wednesday, August 6, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സ്കൂൾ...

തൃശ്ശൂരിൽ സ്കൂൾ ഹാളിന്റെ സീലിങ് തകർന്നു വീണു

തൃശ്ശൂർ : തൃശ്ശൂർ കോടാലി സർക്കാർ എൽപി സ്കൂളിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം .കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു.

2023 ൽ 54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിന്റെ സീലിംഗ് .കഴിഞ്ഞ മാസം നടന്ന പിടിഎ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു .കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ മറ്റ്‌ അനിഷ്ട സംഭവങ്ങൾ ഒഴിവായി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...

സഹമന്ത്രിയായി ചുമതലയേറ്റ് ജോർജ് കുര്യൻ

ന്യൂഡൽഹി : ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റു.പതിനൊന്നരയോടെ അദ്ദേഹം കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പിന്റെ ചുമതലയേറ്റെടുത്തു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന്...
- Advertisment -

Most Popular

- Advertisement -