കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. പൊലീസിനു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം ആവർത്തിച്ചു. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും കളക്ടർ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി.പി.ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നതായും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും കലക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. കലക്ടറുടെ ക്ഷണപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശ്ശേരി കോടതിയിൽ പി പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.