തിരുവല്ല: നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു. ഇരതോട് ആശാൻകുടി കൊച്ചുമോൻ (54)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ തിരക്കി ഇറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
പത്തനംതിട്ട : വൈദ്യുതി കുടിശ്ശിക ഏറിയതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപത്തി നാലായിരത്തി ഇരുന്നൂറ്റി എഴുപത്തിഒന്ന് രൂപയാണ് ( 64,271 ) പത്തനംതിട്ട...
തിരുവല്ല : ആകാശവാണി സായന്തനം റേഡിയോ ക്ലബ് കവന താളം പുരസ്കാരം തിരുവല്ല രാജഗോപാലിന് സമ്മാനിച്ചു. പ്രസിഡൻറ് പ്രീതി മറ്റത്തിലും ബാലസാഹിത്യകാരൻ പുറ്റുമാനൂർ രാമചന്ദ്രനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു. കഥകളി കലാകാരൻ തിരുവല്ല...