ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു .
നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കും .ഇതിനായി അഞ്ചുവര്‍ഷത്തേക്ക് 2.5 ലക്ഷം കോടി രൂപ നീക്കിവെയ്ക്കും.
വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി.
കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി.
ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ.
സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ.കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും.
ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് 15000 കോടി രൂപ ധനസഹായം.
ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ.
ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം.
വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി.