Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷത്തിന് നാളെ കൊടിയേറും

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147 -ാമത് ജന്മദിനആഘോഷം 13ന് കൊടിയേറും. രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് അടിമ സ്തംഭത്തിൽ പുഷ്പാർച്ചന.

വൈകിട്ട് മൂന്നിന് എട്ടുകര സംഗമം. 14 ന് വൈകിട്ട് 7.30ന് യുവജനസംഘം പ്രതിനിധി സമ്മേളനം അഡ്വ.എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഭാവൈസ് പ്രസിഡന്റ് എം. പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും. 15 ന് വൈകിട്ട് 7.30ന് മതസമ്മേളനം. 16ന് രാവിലെ 11ന് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് ഫോറം സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്രആരംഭിക്കും. 7ന് വിശുദ്ധമണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും. 8ന് സഭാ പ്രസിഡന്റ് വൈ.സദാശിവന്റെഅദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമർ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.രവികുമാർ.എം.പി ചെന്നൈ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ശ്രീകുമാര ഗുരുദേവ ജന്മദിനമായ 17ന് രാവിലെ 5.30ന് ജന്മംതൊഴൽ നടക്കും. വൈകിട്ട് 3ന് ജന്മദിനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.വൈകിട്ട് 7.30ന് വിദ്യാർത്ഥി യുവജന മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. നിയമസഭാ ചീഫ് വിപ് ഡോ. എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും.

സമാപനദിവസമായ 19ഹൈകൗൺസിൽ ഗുരുകുലസമിതി യോഗത്തിന് ശേഷം വൈകിട്ട് 5ന് കൊടിയിറക്കോടെ ജന്മദിനഉൽസവം സമാപിക്കും. പ്രസിഡന്റ് വൈ.സദാശിവൻ, ജനറൽ സെക്രട്ടറിമാരായ കെ.ഡി സീത്കുമാർ, അനീഷ് ടി.കെ, ജോയിന്റ്  സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, മീഡിയാ കൺവീനർ സുരേഷ് മോഹൻ, എം.ഭാസ്കരൻ, വിഷ്വൽ മീഡിയാ ഇൻചാർജ് ശാരുദാസ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിലെ  തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തീരുവാഭരണ ഘോഷയാത്രയിൽ താലപ്പൊലിയും താളമേളങ്ങളും ...

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28...
- Advertisment -

Most Popular

- Advertisement -