Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവീട്ടിൽ സൂക്ഷിച്ചിരുന്ന ...

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി.
മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന കവറും പെട്ടിയും അവിടെ തന്നെയുണ്ട്.

വ്യാഴാഴ്ച രാവിലെ വിജയമ്മയുടെ മകന്റെ കുഞ്ഞിന്റെ ശരീരത്തിൽ കിടന്ന സ്വർണം അങ്കണവാടിയിൽ വിടുന്നതിന് മുൻപ് ഊരി പെട്ടിയിൽ വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് പെട്ടിയിലിരുന്ന സ്വർണം നഷ്ടപ്പെട്ടത് വിജയമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഇതിനു മുൻപ് ഏപ്രിൽ പത്തിനാണ് പെട്ടി അവസാനമായി തുറന്നത്. ജൂൺ ഏഴിന് അടുക്കള വാതിൽ തുറന്നു കിടന്നിരുന്നതായും അന്ന് സംശയിക്കത്തക്കവണ്ണം ഒന്നും തോന്നിയിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. വിജയമ്മയെ കൂടാതെ ഭർത്താവും മകനും മരുമകളുമാണ് വീട്ടിൽ താമസം. സംഭവം സംബന്ധിച്ച് വിജയമ്മ അടൂർ പൊലീസിൽ പരാതി നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു

കണ്ണൂർ : കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു .വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.രാവിലെ 8 മണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു .ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍...

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി...
- Advertisment -

Most Popular

- Advertisement -