Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ ബസേലിയോസ്...

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ 25ന് കൊടിയേറും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആറാം കാതോലിക്കാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20ാം ഓർമ്മപ്പെരുന്നാൾ ജനുവരി 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയുടെ മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

മാർ ഏലിയാ ചാപ്പലിൽ  25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചയ്ക്ക് 1 മണിക്ക് അഖില മലങ്കര സണ്ടേസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ മെമ്മോറിയൽ പ്രസം​ഗ,ആരാധന സം​ഗീത മത്സരം.

26-ന് രാവിലെ 10മണിക്ക് ആത്മീയ പ്രസ്ഥാനങ്ങളായ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ്, സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫോറം, ക്രൈസ്തവ യുവജനപ്രസ്ഥാനം എന്നിവയുടെ ആഭിമുഖ്യത്തിൽ ധ്യാനം.  ഫാ. ഡോ.കെ തോമസ് നേതൃത്വം നൽകും. ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും. ‌

27-ന് രാവിലെ 10ന് പ്രാർത്ഥനായോ​ഗം, സുവിശേഷസംഘം, മർത്തമറിയം വനിതാസമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ധ്യാനം നയിക്കുന്നത് ഫാ.‍ഡോ. ഏബ്രഹാം വർ​ഗീസ്.  28-ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്ക്കൂൾ രജത ജൂബിലി പൂർവ്വവിദ്യാർത്ഥി സം​ഗമം. ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാനപ്രസം​ഗത്തിന് നേതൃത്വം നൽകും. 10.30ന് വിശുദ്ധ കുർബാന

29-ന് രാവിലെ 7.15ന് വിശുദ്ധ കുർബാന ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ. 10മണിക്ക് ശാസ്താംകോട്ട എം.റ്റി.എം.എം മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്.

30 -ന് രാവിലെ 7.15ന് വിശുദ്ധ കുർബാന  9.30ന് ക്രിസ്തീയ സം​ഗീതാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വാമി ​ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.  വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം  തുടർന്ന് അനുസ്മരണം സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. 7.30ന് പ്രദക്ഷിണം തുടർന്ന് ശ്ലൈഹിക വാഴ്വ്.

31-ന് രാവിലെ 8 ന് വിശുദ്ധ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർത്ഥന, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും...

ഭർത്താവ് തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു

തിരുവനന്തപുരം : വർക്കലയിൽ ഭർത്താവ് തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു.ചെമ്മരുതി കുന്നത്തുവിള വീട്ടിൽ രാജേന്ദ്രന്‍റെ ഭാര്യ ബിന്ദു(42), മകൻ അമല്‍ രാജ് (18) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
- Advertisment -

Most Popular

- Advertisement -