റാന്നി മുൻ ഇൻസ്പെക്ടർ പി.എസ്. വിനോദ് ആണ് ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി ജനമൈത്രി സമിതിയിൽ വിഷയം അവതരിപ്പിച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോയത്. മുൻ ഡിവൈഎസ്പി ആർ. ബിനുവും പദ്ധതിക്ക് ഒപ്പം ചേർന്നു. ഒടുവിൽ വീട് യാഥാർഥ്യമാവുകയും ചെയ്തു
വീടിൻ്റെ താക്കോൽ ദാനം മുൻ ഇൻസ്പെക്ടർ പി.എസ്. വിനോദ് നിർവ്വഹിച്ചു. റാന്നി ഇൻസ്പെക്ടർ ജിബു ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ ശ്രീനി ശാസ്താം കോവിൽ അധ്യക്ഷനായി.
എസ്. ഐ. ആദർശ്, എഎസ് ഐ കൃഷ്‌ണൻകുട്ടി, പൊലീസ് ഉദ്യോഗസ്ഥരായ ലിജു, സൂരജ് മാത്യു, അശ്വധിഷ്, സമിതി അംഗങ്ങളായ മനിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, നിഷാ രാജീവ് എന്നിവർ പ്രസംഗിച്ചു