Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്കൂൾ പ്രവേശനോത്സവം...

സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി

ആലപ്പുഴ : കലവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി.  പ്രവേശനോത്സവത്തിന് പ്രദേശവാസികളെയും രക്ഷകർത്താക്കളെയും ക്ഷണിക്കാൻ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും അധ്യാപകരും  പൗരപ്രമുഖരും അടങ്ങുന്ന സംഘം വീടുകളിലെത്തും.

പ്രവേശനോത്സവത്തിൽ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. എൽ പി, യു പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവ ദിനമായ ജൂൺ രണ്ടിന് രാവിലെ 8.30 മുതൽ ആരംഭിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാനും മെയ് 17 ന് സബ് കമ്മിറ്റികൾ  ചേർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വ്യാഴാഴ്ച്ച ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു പ്രവർത്തനങ്ങൾ വിവരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 16-09-2025 Sthree Sakthi SS-485

1st Prize Rs.1,00,00,000/- SO 128727 (PATTAMBI) Consolation Prize Rs.5,000/- SN 128727 SP 128727 SR 128727 SS 128727 ST 128727 SU 128727 SV 128727 SW 128727 SX 128727...

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പത്തനംതിട്ട : പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18നും 40 നും ഇടയില്‍ പ്രായമുള്ള...
- Advertisment -

Most Popular

- Advertisement -