Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകടക്കുള്ളിൽ കയറി...

കടക്കുള്ളിൽ കയറി അടച്ച് ഉടമയുടെ അത്മഹത്യ ഭീഷണി 

തിരുവല്ല:  ആഞ്ഞിലിത്താനത്ത് കടക്കുള്ളിൽ കയറി കട അടച്ച് ഉടമയുടെ  അത്മഹത്യ ഭീഷണി. ആഞ്ഞിലിത്താനം ചിറയിൽകുളം  മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ്  (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് അത്മഹത്യാ  ഭീഷണി മുഴക്കിയത്. തിങ്കൾ രാവിലെ 6.45 ന്  ആയിരുന്നു സംഭവം.

കഴിഞ്ഞ 26 വർഷമായി ഈ കടമുറിയിൽ സ്റ്റേഷനറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ കച്ചവടം നടത്തി വരികയായിരുന്നു ഉത്തമൻ. കെട്ടിട ഉടമ കടമുറിയുടെ വാടക കൂട്ടുന്ന കാര്യം നിരന്തരമായി ഉത്തമനോട് പറഞ്ഞിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്.

സംഭവം അറിയിച്ചതിനെ തുടർന്ന് കീഴ്വായ്പൂർ പോലീസ് സി.ഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും, തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേത്യത്വത്തിലുളള സംഘവും എത്തി മൂന്നു മണിക്കറിലധികം നീണ്ട അനുനയശ്രമത്തിനൊടുവി  9.30 ഓടെ  കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഫിർ വിവാദം : കെകെ ലതികയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട് : വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി...

കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി  വീണു. ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.        തമിഴ്നാട്ടിൽ നിന്നും...
- Advertisment -

Most Popular

- Advertisement -