Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsപിബിസിഎ സംസ്ഥാന...

പിബിസിഎ സംസ്ഥാന സമ്മേളനം ഉജ്വല പ്രകടനത്തോടെ സമാപിച്ചു

തിരുവല്ല: പ്രൈവറ്റ് ബിൽഡിംഗ്‌ കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ (പിബിസിഎ) മൂന്നുനാൾ നീണ്ടു നിന്ന സംസ്ഥാന സമ്മേളനം  തിരുവല്ലയിൽ സമാപിച്ചു. പ്രതിനിധി സമ്മേളന നഗരിയായ പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നിന്നും നാലരയോടെ ശുഭ്ര പതാകകളുമായി നൂറ് കണക്കിന് കരാറുകാർ പ്രകടനത്തിൽ അണിനിരന്നു.

തിരുവല്ല ടൗൺ ചുറ്റി മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. തുടർന്നു ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിബിസിഎ സംസ്ഥാന പ്രസിഡൻ്റ് സി കെ വേലായുധൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി പ്രദീപൻ, രക്ഷാധികാരി ടി കൃഷ്ണൻ, ട്രഷറർ ടി മനോഹരൻ, ഷാജി, സ്വാഗത സംഘം വൈസ് ചെയർമാൻ ബിനിൽകുമാർ എന്നിവർ സംസാരിച്ചു.

പുതിയ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുത്തു.സി കെ വേലായുധൻ (പ്രസിഡൻ്റ്), ടി പ്രദീപൻ (ജനറൽ സെക്രട്ടറി), ടി മനോഹരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 52 അംഗ സംസ്ഥാന കമ്മറ്റിയെയാണ് തെരെഞ്ഞെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം

ചങ്ങനാശ്ശേരി : കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്നലെ തിരുവനന്തപുരം സൗപർണികയുടെ മണികർണിക അരങ്ങേറി. ഇന്ത്യയുടെ ജോൻ...

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്‌ക്ക് രാജ്‌നിവാസിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത്,എന്നിവരും...
- Advertisment -

Most Popular

- Advertisement -