Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsവീടുകളുടെ കിടപ്പുമുറികളിൽ...

വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി

തിരുവല്ല :  വീടുകളുടെ കിടപ്പുമുറികളിൽ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ ജി ബിനിൽ (39) ആണ് പിടിയിലായത്.

ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിൻറെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇയാൾ പിടിയിലായത്. യുവതിയുടെ വീടിൻറെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ അടുത്ത ബന്ധവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസിൽ വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ സി ഐ ബി കെ സുനിൽ കൃഷ്ണൻ, എ എസ് ഐ ബിനു കുമാർ, സീനിയർ സിപിഒ മാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ആർ ടി സി ബസ് ബോർഡുകളിൽ കോഡ് നമ്പർ വരുന്നു

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിലെ ബോർഡുകളിൽ സ്ഥലപ്പേരിനൊപ്പം കോഡ് നമ്പർ കൂടി ചേർക്കാൻ തീരുമാനം. ബസ് ഓട്ടത്തിനിടയിൽ പെട്ടെന്ന് സ്ഥലപ്പേര് വായിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമാണ് ഈ മാറ്റം....

സംസ്ഥാനത്തെ ലീഡ് നില : യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1

പത്തനംതിട്ട :ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ലീഡ് നില- യുഡിഫ് 18,എൽ ഡി എഫ്‌ 1.എൻ ഡി എ 1.ആറ്റിങ്ങൽ മണ്ഡലത്തിൽ ലീഡ് നില മാറിമറിഞ്ഞു നിൽക്കുകയാണ് .തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിന്റെ ലീഡ്...
- Advertisment -

Most Popular

- Advertisement -