Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ നിന്നിറങ്ങുകയും...

വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ പൊലീസ് കണ്ടെത്തി

പന്തളം:ക്ഷേത്ര ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരേത്ത് വീട്ടിൽ അനൂപ് കൃഷ്ണനെ (30) ആണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 27 ന് പുലർച്ചെ ആണ് തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ക്ഷേത്ര ദർശനത്തിന് എന്നു പറഞ്ഞ് അനൂപ് വീട്ടിൽ നിന്നിറങ്ങിയത്.ദിവസങ്ങളായി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് പന്തളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഡിവൈഎസ്പി ആർ.ജയരാജിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ് ഐ പി.കെ.രാജൻ, എസ്.ഐ ഉണ്ണികൃഷ്ണൻ, സിപിഒ രഞ്ജിത് എന്നിവർ വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തൃശൂരിൽ കണ്ടെത്തിയത്.പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് പിടികൂടി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടിക്ക് യാത്രാമൊഴി ചാെല്ലി കേരളം

കോഴിക്കോട് : എംടി വാസുദേവൻ നായർക്ക് യാത്രാമൊഴി ചാെല്ലി കേരളം. മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി. സതീശൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.വൈകിട്ട് മൂന്നുമണിയോടെ വീട്ടിൽ...

തിരുവാഭരണ പേടക ഘോഷയാത്ര: പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മുന്നൊരുക്കങ്ങൾ വൈകുന്നു

പത്തനംതിട്ട : ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ പേടകമായുള്ള ഘോഷയാത്ര ആദ്യ ദിനം രാത്രി വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മുന്നൊരുക്കങ്ങൾക്ക് ദേവസ്വം ബോർഡ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പന്തളം കൊട്ടാരത്തിൽ നിന്ന് മകരവിളക്ക്...
- Advertisment -

Most Popular

- Advertisement -