വത്തിക്കാൻ : ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലായിരുന്നു കബറടക്കം.കർദിനാൾ തിരുസംഘത്തിന്റെ തലവൻ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ .ഇതിനു ശേഷം വിലാപയാത്രയായി പാപ്പയുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോയി.വിലാപയാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തി.