Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramസ്റ്റിച്ച് ഇടാനെത്തിയ...

സ്റ്റിച്ച് ഇടാനെത്തിയ നാല് വയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.അളവിൽ കൂടുതൽ അനസ്‌തേഷ്യ നൽകിയതാണ് മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ജൂൺ ഒന്നിനാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുന്നത്.

കളിക്കുന്നതിനിടെ വായിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. മുറിവിന് തുന്നലിടുന്നതിനായി കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മ്യാൻമറിൽ വൻ ഭൂകമ്പം : 7.7 തീവ്രത

നീപെഡോ : മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായത് .ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലൻഡിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.ബാങ്കോക്കിൽ ശക്തമായ പ്രകമ്പനമാണുണ്ടായത്.മധ്യ മ്യാൻമറിലെ മണ്ഡലായ് നഗരത്തിടുത്ത്...

ഇസ്രായേൽ – ഇറാൻ സംഘർഷം : ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെ വധിച്ചു

ടെഹ്‌റാൻ : ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു .ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയും ഉപമേധാവിയും കൊല്ലപ്പെട്ടു. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും രണ്ടായിരം...
- Advertisment -

Most Popular

- Advertisement -