ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. ജമ്മു മേഖലയിൽ നിന്നും 11ഉം കശ്മീരിൽ നിന്നും 15 ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് ജനവിധി തേടുന്നു.ആദ്യ ഘട്ട വോട്ടെടുപ്പിൽ 58.85% ആയിരുന്നു പോളിങ്.
ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എല്ലാ വോട്ടർമാരും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അഭ്യർത്ഥിച്ചു.