നേരത്തെ പഠനം നടത്തിയ ഏജൻസി സ്വതന്ത്ര ഏജൻസി അല്ലെന്ന് കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആദ്യ വിജ്ഞാപനം റദ്ദ് ചെയ്ത് പുതിയ ഏജൻസിയെ നിയമിക്കാൻ ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പഠനത്തിന് അനുമതി നൽകിയത്.
സ്ഥലം ഏറ്റെടുക്കാനും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള പുതിയ വിജ്ഞാപനവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുന്ന പ്രദേശങ്ങളും വീടുകളും സാമൂഹികാഘാത പഠനത്തിൻ്റെ ഭാഗമായി സംഘം സന്ദർശിച്ച് അഭിപ്രായങ്ങളും പരാതികളും ശേഖരിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ 2.570 ഏക്കറാണ് വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. ഇതിന് പുറമെ പുറത്ത് നിന്ന് 165 ഏക്കർ കൂടി റൺവേ നിർമാണത്തിന് ഏറ്റെടുക്കണം.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിലെ ടൂറിസം, ഗതാഗതം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വികസനത്തിന് വഴി തുറക്കും.