പത്തനംതിട്ട: 28-ാമത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവവും അധ്യാപക ദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കലാസാഹിത്യവേദി അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കോഴഞ്ചേരിയില്‍ നടക്കും.
4 ന് രാവിലെ ഒന്‍പത് മുതല്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷ വഹിക്കും.
5 ന് രാവിലെ 10 ന് തെക്കേമല മാര്‍ ബസ്ഹാനനിയ ഓര്‍ത്തോഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അധ്യാപക ദിനാചരണത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.