Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsതന്ത്രി പണം...

തന്ത്രി പണം നിക്ഷേപിച്ചിട്ടില്ല, ആന്റോ ആന്റണി എം പി വായ്പ എടുത്ത 2 കോടി രൂപ തിരികെ തന്നില്ല : നെടുംപറമ്പിൽ ഫിനാൻസ്

തിരുവല്ല : തന്ത്രി കണ്ഠര് രാജീവരർക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമ എൻ.എം. രാജു. തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി എംപി രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നൽകിയിട്ടില്ലെന്നും എൻ.എം. രാജു വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.

തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടര കോടി നെടുമ്പറമ്പിൽ ഫിനാൻസിൽ ഇല്ല. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിലാണ് ആന്റോ ആന്റണി തന്റെ പക്കൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയത് .എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻ എം രാജു വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനായക ചതുർത്ഥി മഹോത്സവം നടന്നു

തിരുവല്ല : കടപ്ര വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു .ഇന്ന് പുലർച്ചെ ഗണപതി നടയിൽ ക്ഷേത്രം മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ മുഖ്യ...

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500...
- Advertisment -

Most Popular

- Advertisement -