ചക്കുളത്ത് കാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 13 പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നിലവറ ദീപം തെളിഞ്ഞു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ആന കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ അട്ടവിളക്കിലേക്ക് പകർന്നു.
നിലവറ ദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ഡി. വൈ. എസ്.പി അൻഷാദ് മുഖ്യാതിഥിയായി. മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡൻ്റ് രാജിവ് എം.പി, സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ് നേതൃത്വം വഹിച്ചു.
കാർത്തിക സ്തംഭം ഡിസംബർ 8 ന് വൈകിട്ട് 5 ന് ക്ഷേത്ര സന്നിധിയിൽ ഉയരും.