കൊച്ചി : സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ മുഹമ്മദ് ഇർഫാന്റെ ഭാര്യ ബിഹാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഗുല്‍ഷൻ ആണ് ഇര്‍ഷാദിന്‍റെ ഭാര്യയെന്ന് പൊലീസ് അറിയിച്ചു.ഇർഫാന്‍ കൊച്ചിയിലെത്തിയ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിൽ ‘സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്’ എന്ന ബോര്‍ഡ് ഘടിപ്പിച്ചിരുന്നു.എന്നാൽ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചത് എന്ന് പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 19-ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഇര്‍ഫാന്‍. പനമ്പിള്ളി നഗറിൽ 3 വീടുകളിൽ കൂടി ഇയാൾ മോഷണത്തിന് ശ്രമിചെന്നും പോലീസ് പറഞ്ഞു.ജോഷിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കൾ എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്.സംഭവം നടന്ന് പതിനഞ്ച് മണിക്കൂറിനകം തന്നെ കള്ളനെ പിടിക്കാനായത് പൊലീസിന്‍റെ വലിയ നേട്ടം തന്നെയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ പറഞ്ഞു.