Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനാടിനെ മുഴൽ...

നാടിനെ മുഴൽ മുനയിൽ  നിർത്തിയ കാട്ടുപന്നികളെ  നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് പിടിച്ചു

തിരുവല്ല : നാടിനെ മുഴൽ മുനയിൽ  നിർത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. മുത്തൂർ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികൾ ഓടിച്ചു കയറ്റിയ അഞ്ച്  കാട്ടുപന്നികളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടി വെച്ചുകൊന്നത്.

നഗരസഭയിലെ 39 ആം വാർഡിൽ ഉൾപ്പെടുന്ന  മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടു ദിവസമായി ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്രൈസ്റ്റ് സ്കൂളിന് സമീപത്തെ പുരയിടത്തിൽ കാണപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ സമീപവാസികൾ ചേർന്ന് ചുറ്റുമതിലുള്ള പുരയിടത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

തുടർന്ന് വനംവകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറന്മാരായ ജോസ് പ്രകാശ് മല്ലപ്പള്ളി, സിനീത് കരുണാകരൻ പാലാ, ജോസഫ് മാത്യു പാലാ എന്നിവരെ എത്തിച്ച് ഇവയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, നഗരസഭ കൗൺസിലർമാരായ ഇന്ദു ചന്ദ്രൻ, ഷിനു ഈപ്പൻ, ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, ഹെൽത്ത് ഇൻസ്പെക്ടർ വി പി ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയാസ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ലോക്സഭാ മണ്ഡലം യു ഡി എഫ് നിലനിർത്തിയപ്പോൾ, പ്രതീക്ഷക്കൊത്തുയരാനാവാതെ എൽ ഡി എഫ്, എൻ ഡി എ മുന്നണികൾ

പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളും കൈപ്പിടിയിലാക്കിയ എൽ ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞ് ഒന്നും ലക്ഷ്യം വച്ചിരുന്നില്ല. ഏറെക്കാലം മുൻപ് തന്നെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ...

പന്തളത്ത് തൊഴിൽമേള

പന്തളം : കേരള സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലും പന്തളം എൻ.എസ്.എസ്. കോളേജ് പി .ടി.എ.യുമായി സഹകരിച്ച് ഓഗസ്റ്റ് 24-ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എൻ.എസ്.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടക്കും. കോളേജ്...
- Advertisment -

Most Popular

- Advertisement -