Friday, April 3, 2026
No menu items!

subscribe-youtube-channel

HomeSpiritualറമസാന്‍ വ്രതാനുഷ്ഠാന...

റമസാന്‍ വ്രതാനുഷ്ഠാന പുണ്യത്തിലേക്ക് വിശ്വാസ ലോകം

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ റമസാൻ വ്രതാരംഭം ആരംഭിക്കും. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും.ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്.

പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും.

ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമസാൻ. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാന ധര്‍മ്മാദികള്‍ക്കും പ്രാധാന്യമുള്ള മാസമാണ് റമസാൻ. സക്കാത്ത് നല്‍കി സമ്പത്ത് വിപുലീകരിക്കുകയും ഇഫ്താര്‍ സംഗമത്തിലൂടെ സൗഹദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന മുപ്പത് ദിനരാത്രങ്ങള്‍.  പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം.എൽ.എമാർ  നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം : എംഎൽഎമാർ നിയമസഭയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തിരഞ്ഞെടുപ്പിൽ...

തിരുവല്ല നഗരസഭ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവല്ല: നഗരസഭാ ഉപാധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോൺഗ്രസിലെ ജോസ് പഴയിടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് ധാരണ പ്രകാരം അടുത്തത് കോൺഗ്രസിലെ മാത്യൂ ചാക്കോയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി...
- Advertisment -

Most Popular

- Advertisement -