തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനു പുറത്തു നിന്നും സഹായം ലഭിച്ചതായി സൂചന .വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.തട്ടിപ്പിനു സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിനു കൈമാറി.
പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയാറാക്കിയത്.നിയമനത്തിനായി ശ്രീതു 10 ലക്ഷം രൂപ വാങ്ങിയെന്നാണ് മൊഴി .ഒരു വർഷം മുമ്പാണ് ഷിജുവിന് ഉത്തരവ് കൈമാറിയത്. 28000 രൂപ ശമ്പളം എന്നാണ് ഉത്തരവിൽ ഉള്ളത്.വ്യാജ നിയമന ഉത്തരവ് തയാറാക്കിയ സ്ഥാപനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.