Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പൊലീസിൻ്റെ...

ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ പി. ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ), ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ (പെരുമ്പാവൂർ എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി. ബിജോയ് നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂല്യ ബോധം നഷ്ടപ്പെട്ട തലമുറയെ നന്മയിലേക്ക് നയിക്കണം : അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ

തിരുവല്ല : ലഹരിയുടെ പിടിയിലായ പുതു തലമുറയെ മൂല്യ ബോധത്തിലേക്ക് മടക്കി വരുത്തുന്നതാണ് വൈ.എം.സി.എ പോലുള്ള സന്നദ്ധ സംഘടനകളുടെ ദൗത്യമെന്നും മാനവരാശിയെ നന്മയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ...

സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്‍റെ ഭാഗം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത്  “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ  ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവർക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം...
- Advertisment -

Most Popular

- Advertisement -