Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല റെഡ്‌ക്രോസ്...

തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി സാമൂഹ്യ സേവനത്തിൻ്റെ കാൽനൂറ്റാണ്ട് പിന്നിടുന്നു

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല ഉദാഹരണമായി തിരുവല്ല ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കാൽ നൂറ്റാണ്ട് പിന്നിട്ടു. താലൂക്ക് ആശുപത്രിയിൽ നിത്യവും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും, അവരുടെ കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാണ്.

മനുഷ്യസ്‌നേഹത്തിന്റെ മിഴിവാകുന്ന പദ്ധതിയുടെ 25-ാം വാർഷികവും, അടുത്ത ഒരു വർഷത്തെ സൗജന്യ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനവും പദ്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവ്വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു.

ഡോ. ഷിബു സഖറിയ കല്ലിശ്ശേരി, ഡി.വൈ.എസ്.പി  എസ്.ആഷാദ്, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ, സെക്രട്ടറി ബാബു കല്ലുങ്കൽ, ഷാജി തിരുവല്ല, കെ.പി.രമേശ്, സാമുവേൽ ചെറിയാൻ, ആലുക്കാസ് മാനേജർ ഷെൽട്ടൺ വി. റാഫേൽ ,മൌണ്ട് സിയോൺ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ മാത്യൂസ്, ബെറ്റി ജോൺസൺ , പി.എം. അനീർ എന്നിവർ പ്രസംഗിച്ചു.

രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ഉച്ച ഭക്ഷണ വിതരണത്തിൽ ദിവസേന ഇരുന്നൂറോളം ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു വരുന്നു. ശുചിത്വവും, പോഷകാഹാരവും ഉറപ്പുള്ളതായ ഈ ഭക്ഷണം വിതരണം ചെയ്യാൻ റെഡ് ക്രോസ് പ്രവർത്തകർ തന്നെ നേതൃത്വം നൽകുന്നു.

1999-ലാണ് സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്. തിരുനൽവേലി അരവിന്ദ് ആരു പത്രി യുമായി സഹകരിച്ച് ഇതിനോടകം 93 നേത്ര പരിശോധനാ ക്യാമ്പുകളിലൂടെ 12000 തിമിര ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ചടങ്ങിൽ  അടുത്ത ഒരു വർഷത്തെ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള തുക ഡോ.കുര്യൻ ജോൺ മേളാംപറമ്പിലും, ഡോ.ഷിബു സഖറിയ കല്ലിശ്ശേരിയും ചേർന്ന് റെഡ്ക്രോസ് സെക്രട്ടറിക്ക് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരസംക്രാന്തിക്ക് കുംഭമേളയിൽ അമൃതസ്നാനം

ലക്നൗ : മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സം​ഗമഭൂമിയിലെ അമൃത സ്‌നാനം നടത്തി ലക്ഷങ്ങൾ .45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ്...

കക്കൂസ് മാലിന്യം തള്ളിയ ടാങ്കറും അകമ്പടി വന്ന ജീപ്പും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ

അടൂർ : കടമ്പനാട് കല്ലുവിളേത്ത് മുടിപ്പുര റോഡിൽ അവഞ്ഞിയിൽ ഏലായിലും റോഡിനോട്  ചേർന്നുള്ള ചാലിലും  കക്കൂസ് മാലിന്യം നിക്ഷേപിച്ച  ടാങ്കർ ലോറിയും അകമ്പടി വന്ന ജീപ്പും ഏനാത്ത് പോലീസ് പിടികൂടി. ടാങ്കർ ഡ്രൈവർ ചാരുംമൂട്...
- Advertisment -

Most Popular

- Advertisement -