Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു...

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ 12 ന് ആരംഭിക്കും

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഏപ്രിൽ 12നും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 13നും ആരംഭിക്കും.

മംഗളൂരു ജങ്ഷനില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.തിരികെ  ട്രെയിന്‍ ഞായറാഴ്ച വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണത്ത് നിന്ന് യുവതിയേയും രണ്ട് പെണ്‍മക്കളെയും  കാണാനില്ലെന്ന് പരാതി

തിരുവല്ല: തിരുവല്ല നിരണത്ത് നിന്ന് യുവതിയേയും രണ്ട് പെണ്‍മക്കളെയും  പതിനൊന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്. തിരോധാനത്തിൽ നിർണായകമാകുന്ന...

കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്

കോട്ടയം: കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ 22ന് ആരംഭിക്കുന്ന കേരള സർക്കാർ അംഗികൃത ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി, ഡാറ്റാ എൻട്രി കോഴ്‌സുകളിലെ ഒഴിവുള്ള...
- Advertisment -

Most Popular

- Advertisement -