Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതമിഴ്‌നാട്ടില്‍ ബസും...

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

തേനി : തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്  . ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജിയെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.ബസ് യാത്രികരിൽ ചിലർ‌ക്കും പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത – സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി

തിരുവല്ല: സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് എറണാകുളം നിത്യ നികേതൻ ആശ്രമം സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി  അഭിപ്രായപെട്ടു. ഓതറ വിശാല ഹിന്ദു സംഗമത്തിൽ മാതൃസംഗമം ഉദ്ഘാടന കർമ്മം നിർവഹിച്ചു...

ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോഴഞ്ചേരി: സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി...
- Advertisment -

Most Popular

- Advertisement -