Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളവോട്ട് നടന്നെന്ന...

കള്ളവോട്ട് നടന്നെന്ന പരാതിയിൽ മൂന്ന്  പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ 3 പേർക്ക് സസ്പെൻഷൻ. 2 പോളിങ് ഓഫിസർമാരെയും ഒരു ബൂത്ത് ലെവൽ ഓഫീസറെയുമാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള പഞ്ചായത്തിലെ മെഴുവേലി കാരിത്തോട്ട സ്വദേശിനി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ദീപ, കല എം.തോമസ് എന്നീ പോളിങ് ഓഫിസർമാരെയും ബി എൽ ഒ അമ്പിളിയെയുമാണ് സസ്പെൻഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി പരിഗണിക്കും.

കളളവോട്ട് ചെയ്യാൻ പഞ്ചായത്ത് അംഗവും ബി എൽ ഒ യും കൂട്ടുനിന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. കളളവോട്ട് നടന്നുവെന്ന് കാട്ടി എൽഡിഎഫ് ആണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗളുരുവിൽ നിന്നെത്തിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി...
- Advertisment -

Most Popular

- Advertisement -