Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsKochiതൃശൂർ പൂരം...

തൃശൂർ പൂരം : ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദേശം.ഇതിനിടയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിർദേശം നൽകി.

നേരത്തെ 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന ഉത്തരവ് വനംവകുപ്പ് പിൻവലിച്ചിരുന്നു. 5–6 മീറ്ററാണ് തങ്ങൾ നിർ‍ദേശിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം കോടതിയിൽ അറിയിച്ചിരുന്നു.കേരളത്തിൽ കഠിനമായ ചൂടായതിനാലാണ് അകലം ആവശ്യമെന്ന് നിർദേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഫിറ്റ്നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി.18ന് ആനകളുടെ ഫിറ്റ്നെസ് പരിശോധനകൾ നടത്തണം.ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരി​ഗണനയെന്ന് കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട  : പുതമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലുകര- റാന്നി റോഡില്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്കുള്ള ഭാരമുള്ള വാഹനങ്ങള്‍ ചെറുകോല്‍പുഴ- പേരൂര്‍ച്ചാല്‍- റാന്നി റോഡു വഴി...

അതിശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി...
- Advertisment -

Most Popular

- Advertisement -