Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsParumalaപരിശുദ്ധ കാതോലിക്കാ...

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഹുമതി സമ്മാനിച്ചു

പരുമല : പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സമൂഹത്തില്‍ സ്‌നേഹം പകര്‍ന്ന് വിദ്വേഷമകറ്റുന്ന ആചാര്യശ്രേഷ്ഠനാണെന്ന്  മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരുമല പെരുന്നാള്‍ കുര്‍ബാനയെത്തുടര്‍ന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി പരിശുദ്ധ കാതോലിക്കാ ബാവ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് റഷ്യന്‍ സഭയുടെ ‘ദ ഓര്‍ഡര്‍ ഓഫ് ഗ്ലോറി ആന്‍ഡ് ഹോണര്‍’ ബഹുമതി സമ്മാനിച്ചു.

സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പൊലിത്തന്‍ ആന്റണി ബഹുമതി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു. 2021 ഒക്‌ടോബര്‍ 15ന് മലങ്കര സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ കാതോലിക്കാ ബാവാ   മതാന്തര സൗഹൃദം വളര്‍ത്തുവാനും സഭകള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുവാനും നല്‍കിയ നേതൃത്വം പരിഗണിച്ചാണ് ബഹുമതി. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സ്റ്റെഫാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തിൽ തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത...

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100...
- Advertisment -

Most Popular

- Advertisement -