കൊച്ചി : പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നതു സംബന്ധിച്ച കേസിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചു.മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല.
ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.എന്നാൽ റോഡ് തകർന്നതുകൊണ്ട് ഗതാഗതപ്രശ്നം ഉണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതോടെ തകർന്ന സർവീസ് റോഡ് നന്നാക്കിയിട്ട് ബാക്കി കാര്യം ആലോചിക്കാമെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.






