Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : എരുമേലി -പമ്പാ റോഡില്‍ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 വരെ ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതല്‍ 23 വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനില്‍ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയില്‍ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങള്‍ പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്യൂണിറ്റി ഹാള്‍ മുതല്‍ ഈട്ടിച്ചുവട് വരെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) ഒക്ടോബര്‍ 1 ന് രാവിലെ എട്ട് മണി മുതല്‍ 2 ന് രാവിലെ എട്ട് മണി വരെ...
- Advertisment -

Most Popular

- Advertisement -