ആലപ്പുഴ: കിടങ്ങറ – കുന്നംകരി – കുമരങ്കരി – വലടി – മുളക്കാംതുരുത്തി റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള കുഴികൾ എടുക്കുന്നതിനാൽ നവംബർ 19 മുതൽ ഡിസംബർ 18 വരെ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയാണ് വാഹന ഗതാഗതം നിരോധിച്ചത്.
വാഹനങ്ങൾ ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡ് വഴി കുന്നങ്കരിക്കും വലടി ജംഗ്ഷനിൽ നിന്നും കുറിച്ചി ഈറ കാവാലം റോഡ് വഴി കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിലൂടെ പോകേണ്ടതാണെന്ന് കൊട്ടാരക്കര കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.






