Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക്...

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ ടൗണിലെത്തുന്നതിന് ബൈപ്പാസ് ചുറ്റാതെ നേരെ ടൗണിലേക്കും വലിയ വാഹനങ്ങൾ പഴയ പടിയിൽ തുടരാം എന്നതായിരുന്നു പരിഷ്കാരം.എന്നാൽ ഗതാഗത പ്രശ്നം രൂക്ഷമായതോടെ  പുതിയ പരിഷ്കാരം വരും വരെ പഴയ പടി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

ഇപ്പോൾ പൊലീസ് നടത്തിയ പരിഷ്ക്കാരം വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമർശനവും ഉയരുന്നുണ്ടങ്കിലും വ്യാപാരികളടക്കം പരിഷ്കാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 

ബൈപ്പാസ് റോഡിൽ വൺവെ ഉണ്ടെങ്കിലും ഇതിലുൾപ്പെടുന്ന ചെട്ടിമുക്ക് ഭാഗത്തു നിന്നും പി.ജെ.റ്റി.ജംങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക്,വൺവേ ബാധകമാക്കാതെ നേരെ പോകുന്നതാണ് പ്രധാനകുരുക്കിന് കാരണം. കാവുങ്കൽപടിയിൽ നിന്നും എത്തുന്ന വാഹനങ്ങളും ചെട്ടിമുക്കിൽ നിന്നെത്തുന്ന വാഹനങ്ങളും ഒരുപോലെത്തുമ്പോഴാണ് ഗതാഗത കുരുക്ക് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമ്മതിദാനാവകാശവും സമരായുധമാണ് – പുന്നല ശ്രീകുമാർ

തിരുവല്ല : സമ്മതിദാനാവകാശവും സമരായുധമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ്  അമ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തിരുവല്ല അലക്സാണ്ടർ മാർത്തോമ സ്മാരക ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു...

ഐപിഎൽ വിജയാഘോഷം : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു : ഐപിഎല്ലിലെ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്...
- Advertisment -

Most Popular

- Advertisement -