Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalബം​ഗാളിൽ ട്രെയിനുകൾ...

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു രാവിലെ അപകടം നടന്നത്.

കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസും ചരക്കു തീവണ്ടിയുമാണ് കൂട്ടിയിടിച്ചത് .സി​ഗ്നൽ തെറ്റിച്ചെത്തിയ ചരക്ക് ട്രെയിൻ, കാഞ്ചൻ​ജം​ഗ എക്സ്പ്രസിന്റെ പിൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. നിരവധി പേർ ട്രെയിനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോ​ഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്.സി എസ്.ടി വിദ്യാർഥികൾക്ക് പരിശീലനം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗ...

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

പത്തനംതിട്ട : സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു .11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്,...
- Advertisment -

Most Popular

- Advertisement -