Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും : ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന  ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.  മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങി തുടങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്.

ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂണ്‍ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

ന്യൂഡൽഹി: കേരളത്തിൽ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്.എന്നാല്‍  സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍...

അനധികൃതമായി കുടിയേറ്റം നടത്തിയ ഇന്ത്യന്‍ പൗരന്‍മാരെ യുഎസ് മടക്കി അയച്ചു

വാഷിങ്ടൻ : അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു.ഒക്ടോബര്‍ 22ന് ഇവരെ ചാർട്ടേഡ് വിമാനത്തിലാണ് തിരികെ അയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ...
- Advertisment -

Most Popular

- Advertisement -