തൃശ്ശൂർ:വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു തുടക്കമായി.കണിമംഗലം ശാസ്താവ് തെക്കേഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും.11 മണിയോടെ മഠത്തില്‍ വരവ്,ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും.3 മണിക്ക് നായ്ക്കനാലിൽ നിന്ന് തിരുവമ്പാടിയുടെ മേളം ആരംഭിക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ.
ഘടകപൂരങ്ങളുടെ വരവും വെടിക്കെട്ടും വാദ്യമേളങ്ങളും കുടമാറ്റവുമെല്ലാം ആഘോഷിക്കാൻ ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകുന്നത്.