Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടില്‍ അതിക്രമിച്ചുകയറി...

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടിൽ അതിക്രമിച്ചുകയറുകയും യുവതിയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട യുവതി അയൽവാസികളെ വിവരം അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരത്തിനിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ...
- Advertisment -

Most Popular

- Advertisement -